പാലക്കാട് ക്ഷേത്രത്തിലെ കനൽചാട്ടത്തിനിടെ 10 വയസുകാരന് പരുക്ക്

കനൽചാട്ടം നടത്തുന്നതിനിടെ വിദ്യാർഥി തീ കൂനയിലേക്ക് ചാടുകയായിരുന്നു
പാലക്കാട് ക്ഷേത്രത്തിലെ കനൽചാട്ടത്തിനിടെ 10 വയസുകാരന് പരുക്ക്
Updated on

പാലക്കാട്: പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ കനൽചാട്ടത്തിനിടെ പത്ത് വയസുകാരന് പരുക്കേറ്റു. പൊങ്കൽ ഉത്സവത്തിനിടെ പുലർച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

കനൽചാട്ടം നടത്തുന്നതിനിടെ വിദ്യാർഥി തീ കൂനയിലേക്ക് ചാടുകയായിരുന്നു. ഇതിന്‍റെ ദൃശങ്ങളും പുറത്തുവന്നു. പൊള്ളലേറ്റ വിദ്യാർഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

logo
Metro Vaartha
www.metrovaartha.com