പാലക്കാട് കാട്ടിനുള്ളിൽ പതിനേഴുകാരന്‍റെ മൃതദേഹം കണ്ടെത്തി

ഗുളിക്കടവ് ലക്ഷം വീട് കോളനിയിലെ രമേശന്‍റെ മകനാണ് മരിച്ച ജയകുമാർ
Representative image
Representative image
Updated on

പാലക്കാട്: അട്ടപ്പാടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് കുട്ടിക്കു വേണ്ടിയുള്ള തെരച്ചിൽ വരുന്നതിനിടെയാണ് ഗുളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

ഗുളിക്കടവ് ലക്ഷം വീട് കോളനിയിലെ രമേശന്‍റെ മകനാണ് മരിച്ച ജയകുമാർ. ഗുളിക്കടവ് ഫോറസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മാർട്ടിത്തിനു ശേഷമേ മരണകാരണം കണ്ടെത്താനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com