

തലയണയ്ക്കടിയിൽ പിതാവ് സൂക്ഷിച്ചിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മകന് പരുക്ക്, കേസ്
file image
കാസർഗോഡ്: വീട്ടിലെ കട്ടിലിൽ തലയണയ്ക്കടിയിൽ പിതാവ് സൂക്ഷിച്ചിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്. കാസർഗോഡ് ജില്ലയിലെ പൂച്ചക്കാട് എന്ന സ്ഥലത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്.
17കാരനായ അഫാസ് അഹമ്മദിനാണ് പരുക്കേറ്റത്. ഇതേത്തുടർന്ന് കുട്ടിയെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവ് കുഞ്ഞഹമ്മദിനെതിരേ ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ അലക്ഷ‍്യമായി തോക്ക് സൂക്ഷിച്ചതിനാണ് നടപടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണ്.