

രാസലഹരി വിൽപ്പന; അസം സ്വദേശി പിടിയിൽ
കോതമംഗലം: രാസലഹരിയുമായി അസം സ്വദേശി കോതമംഗലത്ത് പിടിയിൽ. അസം സ്വദേശി അബു ഹനീഫ്(43) ആണ് പിടിയിലായത്. 6.669 ഗ്രാം രാസലഹരിയും, 38,500 രൂപയും പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. കോതമംഗലം,കോഴിപ്പിള്ളി ഭാഗത്തു നടത്തിയ പരിശോധനയിലാണ് തിങ്കൾ രാത്രി 10 മണിയോടെ പ്രതി പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം.പി , പ്രിവന്‍റീവ് ഓഫീസർമാരായ ഷമീർ വി എ , ലിബു പി.ബി , റസാക്ക് കെ. എ , സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി.എം , ബിൻസാർ വി ഐ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ചെറിയ പാക്കറ്റുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് പ്രതി ഇവിടെയെത്തിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പറഞ്ഞു.