കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

കുട്ടമ്പുഴ ബ്ലാവനക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അജയൻ, അധിദേവ് അജയൻ, ജോമോൻ, ജോസഫ് ജോൺ എന്നിവർക്ക് പരിക്ക്
4 hurt in Kuttampuzha car accident

കുട്ടമ്പുഴയിൽ താഴ്ചയിലേക്കു മറിഞ്ഞ കാർ.

Updated on

കോതമംഗലം: കുട്ടമ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. കുട്ടമ്പുഴ ബ്ലാവനക്ക് സമീപം ഞായറാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പൂയംകുട്ടിയിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടമ്പുഴ സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന കാർ പീച്ചക്കര വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

കുറ്റിയാൻ ചാൽ മലയംകണ്ടത്തിൽ അജയൻ, അധിദേവ് അജയൻ, പൂയംകുട്ടി സ്വദേശികളായ ജോമോൻ, ജോസഫ് ജോൺ എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി രാജഗിരിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com