പെരുമ്പാവൂരിൽ 7 വയസുകാരൻ കുളത്തിൽ വീണു മരിച്ചു

കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
7-year-old child drown in pond

സിദ്ധാർത്ഥ്

Updated on

പെരുമ്പാവൂർ: കുറുപ്പുംപടിയിൽ ഏഴ് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനിൽ സജീവ് അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. രാവിലെ മൂത്ത കുട്ടിയെ സ്കൂൾ ബസ് കയറ്റിവിടാൻ റോഡിലേക്ക് വന്ന അമ്മയോടൊപ്പം സിദ്ധാർത്ഥും ഉണ്ടായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

കുറുപ്പുംപടി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇവരുടെ വീടിന് തൊട്ടടുത്തുള്ള മത്സ്യം വളർത്തുന്നതിനായി താഴ്ത്തിയ കുളത്തിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തി.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. കുറുപ്പംപടി പോലീസ് നടപടികൾ സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com