'മാമ്പഴം' കവിതയുടെ 90ാം വാർഷികം; വിദ്യാർഥികൾക്ക് കവിതാലാപന മത്സരം

ഓരോ വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാർഥികൾക്ക് വീതം ഓരോ വിഭാഗത്തിലെയും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

90th Anniversary of the Poem 'Mambazham'; Poetry Recitation Competition for Students

'മാമ്പഴം' കവിതയുടെ 90ാം വാർഷികം; വിദ്യാർഥികൾക്ക് കവിതാലാപന മത്സരം

Updated on: 

കൊച്ചി: അനശ്വര കവി വൈലോപ്പിള്ളി ശ്രീധര മേനോന്‍റെ 'മാമ്പഴം' കവിതയുടെ തൊണ്ണൂറാം വാർഷികം കലൂരിലുള്ള വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 16ന് നടത്തും. ആഘോഷ പരിപാടികളുടെ ഭാഗമായി കൊച്ചി നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി വൈലോപ്പിള്ളിയുടെ കവിതകളെ അധികരിച്ചുകൊണ്ടുള്ള കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു.

എൽപി, യുപി വിദ്യാർഥുകൾക്ക് 'ജൂനിയർ' വിഭാഗത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥുകൾക്ക് 'സീനിയർ' വിഭാഗത്തിലുമാണ് മത്സരം നടത്തുന്നത്. കൊച്ചി നഗരസഭാ പരിധിയിലെ ഓരോ വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാർഥികൾക്ക് വീതം ഓരോ വിഭാഗത്തിലെയും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

ഓരോ വിദ്യാലയത്തിൽ നിന്ന് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഒക്ടോബർ 12, (തിങ്കളാഴ്ച ) വൈകിട്ട് 4:00 മണിക്ക് മുൻപായി 'c.hedcochin@gmail.com' എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകേണ്ടതാണ്.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പരിപാടിയുടെ കോർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 8330068829

logo
Metro Vaartha
www.metrovaartha.com