40 കിലോ ഭാരവും 10 അടി നീളവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടി കൂടി

പാമ്പിനെ വനപാലകർക്ക് കൈമാറി.
A huge python weighing 40 kg and 10 feet long was caught

40 കിലോ ഭാരവും 10 അടി നീളവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടി കൂടി

Updated on

കോതമംഗലം : കോതമംഗലം വടാട്ടുപാറ യിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്‍റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പാമ്പ് പിടുത്തക്കാരൻ മാർട്ടിൻ മേക്കാമാലിൽ പാമ്പിനെ പിടികൂടിയത്.

കുറച്ചു ദിവസങ്ങളായി പ്രദേശത്തെ പല വീടുകളിലെയും കോഴിക്കുഞ്ഞുകളെ ഭക്ഷണമാക്കാൻ എത്തിയിരുന്ന വിരുതനെയാണ് മാർട്ടിൻ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനു ഏകദേശം 40 കിലോ തൂക്കവും, 10 അടി നീളവും ഉണ്ടെന്ന് മാർട്ടിൻ പറഞ്ഞു. പാമ്പിനെ വനപാലകർക്ക് കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com