ചെളി തെറിപ്പിച്ച് കുതിപ്പ്! കാണികളെ ആവേശത്തിലാഴ്ത്തി ഓഫ് റോഡ് റേസ്!!!

കുണ്ടും കുഴിയും ചെളിയും നിറഞ്ഞ ദുർഘട പാതയിലൂടെ കരുത്തുറ്റ വാഹനങ്ങൾ നടത്തിയ പ്രകടനം കാണികളിൽ ആവേശം നിറച്ചു
From the off-road competition held in Kothamangalam

കോതമംഗലത്ത് നടന്ന ഓഫ് റോഡ് മത്സരത്തിൽ നിന്ന്

Updated on: 

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44ന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികൾക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേർന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ ദുർഘട പാതയിലൂടെ കരുത്തുറ്റ വാഹനങ്ങൾ നടത്തിയ പ്രകടനം കാണികളിൽ ആവേശം നിറച്ചു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓഫ് റോഡ് റൈഡർമാർ മത്സരത്തിൽ പങ്കെടുത്തു. വിവിധ ക്ലാസുകളിലായി നടന്ന മത്സരത്തിൽ വനിതകൾക്കും തങ്ങളുടെ മികവ് തെളിയിക്കാൻ അവസരമൊരുക്കിയിരുന്നു. വാശിയേറിയ മത്സരത്തിൽ വിവിധ സ്ഥാനങ്ങളിലെത്തുന്നവർക്ക് പതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെ സമ്മാനത്തുകയും ഒരുക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com