മത്സരയോട്ടത്തിനിടെ ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാണ്(21) മരിച്ചത്
accident death kottayam

ആകാശ് വിജയൻ

Updated on

കോട്ടയം: പള്ളിക്കത്തോട്ടിൽ മത്സരയോട്ടത്തിനിടെ ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മണർകാട് പണിക്കമറ്റം മണ്ണൂപ്പറമ്പിൽ ആകാശ് വിജയനാണ്(21) മരിച്ചത്. പള്ളിക്കത്തോട് തെങ്ങുംപള്ളി പൂവത്തിളപ്പ് റോഡിൽ ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ബൈക്കിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് സ്വദേശി ഗിരിയെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകാശ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുടെ ബൈക്കുമായി ഉണ്ടായ മത്സരയോട്ടത്തിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. ഓട്ടത്തിനിടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com