പോത്തിനു നേരെയും ആസിഡ് ആക്രമണം; 5 കിടാരികൾക്ക് പൊള്ളലേറ്റു

ഊന്നുകൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Acid attack on buffalo too; 5 calves suffer burns

പോത്തിനു നേരെയും ആസിഡ് ആക്രമണം; 5 കിടാരികൾക്ക് പൊള്ളലേറ്റു

Updated on

കോതമംഗലം: വനപ്രദേശത്ത് മേയാൻ വിട്ട പോത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയതായി പരാതി. ആസിഡ് വീണ് 5 പോത്തിൻ കിടാരികൾക്കാണ് പരുക്കേറ്റിരിക്കുന്നത്. കോതമംഗലത്ത് വനത്തിനോട് ചേർന്ന പ്രദേശമായ തലക്കോട് ചുള്ളിക്കണ്ടത്താണ് സംഭവം.

ഐപ്പാറ ജോസിന്‍റെ പോത്തുകൾക്കാണ് പൊള്ളലേറ്റത്. ഇവ ചികിത്സയിലാണ്. ഊന്നുകൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

‌കഴിഞ്ഞ കുറെ നാളുകളായി കർഷകരുടെ പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം സ്ഥിരമായതായി നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണു വീണ്ടും ക്രൂരത.

വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ പ്രദേശത്തെ കുടുംബങ്ങളിൽ പലരും ഇവിടെനിന്നു മാറി താമസിച്ചു.

വീടു മാറാൻ കഴിയാത്തതിനാൽ കാലി വളർത്തിയും വൈദ്യുതിവേ‌ലി സ്ഥാപിച്ചു കൃഷി ചെയ്‌തും പ്രദേശത്ത് തന്നെ തുടരുന്ന കർഷകരാണ് ഇത്തരം ആക്രമണങ്ങൾ മൂലം ദുരിതത്തിലാകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com