കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിലാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്.
african swine fever confirmed in kottayam
പ്രതീകാത്മക ചിത്രം
Updated on

കോട്ടയം: കോട്ടയത്ത് രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിലാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

പത്തു കിലോമീറ്റർ ചുറ്റളവിൽ നോഗ നിരീക്ഷണവും നടത്തും. അസുഖം പന്നികളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരാറില്ല.

അസുഖം പിടിപെട്ട പന്നികൾ കൂട്ടത്തോടെ ചത്തു പോകുകയാണ് പതിവ്. മറ്റു മരുന്നോ വാക്സിനുകളോ ഇതിന് ഫലപ്രദമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com