ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഒരാഴ്ച മുൻപാണ് കുളിമുറിയിൽ കുളിപ്പിക്കാനായി വച്ച ചൂടുവെള്ളം അമ്മ മാറിയ സമയത്ത് അബദ്ധത്തിൽ ബക്കറ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണ് പൊള്ളൽ ഏറ്റത്
Bilga Mariam Liju

ബിൽഗ മറിയം ലിജു

Updated on

കോതമംഗലം: ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തുവീട്ടിൽ ലിജു-എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (രണ്ട്) ആണ് മരിച്ചത്. കോട്ടപ്പടിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

ഒരാഴ്ച മുൻപാണ് കുളിമുറിയിൽ കുളിപ്പിക്കാനായി വച്ച ചൂടുവെള്ളം അമ്മ മാറിയ സമയത്ത് അബദ്ധത്തിൽ ബക്കറ്റ് മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണ് പൊള്ളൽ ഏറ്റത്. സംസ്കാരം നടത്തി. സഹോദരൻ: യാസിൻ.

logo
Metro Vaartha
www.metrovaartha.com