
അങ്കമാലി: അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് യു ഡി എഫിൽ ഉണ്ടായിരുന്ന മുൻ ധാരണ പ്രകാരം ചെയർമാൻ സ്ഥാനം രാജി വച്ചു . ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം നഗരസഭ കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ചെയർമാൻ സ്ഥാനം ഒഴിയുന്നത്. പാർപ്പിടരഹിതരായ പട്ടികജാതിക്കാർക്ക് ഒരു കോടിയിൽ പരം രൂപ ചിലവഴിച്ച് നിർമ്മിച്ച പാർപ്പിടസമുച്ചയം, താലൂക്ക് ആശുപതിക്ക് 6 കോടിയിൽ അധികം രൂപചിലവ് വരുന്ന പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ, ഉടൻ പ്രവർത്തനക്ഷമമാകുന്ന ഡയാലിസിസ് യൂണിറ്റ്, പഴയ മുനിസിപ്പൽ ഓഫീസിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ , മാലിന്യശേഖരണത്തിനായി എം സി എഫ്, പീച്ചാനിക്കാട് അയിക്കാട്ട്കടവ് നവീകരണം, പൊതു ജലാശയ നിർമ്മാണം, പീച്ചാനിക്കാട് സ്കൂളിന് ഒന്നാം നില, കളിസ്ഥലം, നായത്തോട് സ്കൂളിൽ ഓഡിറ്റോറിയം, നായത്തോട് മഹാകവി ജി മെമ്മോറിയൽ റോഡ്, മങ്ങാട്ടുകര ക്ഷേത്രം റോഡ്, കൊളുവൻ റോഡ്, കോതകുളങ്ങര ക്ഷേത്രം റോഡ്, എ കോളനി റോഡ് ,നായത്തോട് രണ്ട് നിലകളിലുള്ള അങ്കണവാടി കെട്ടിടം, ആരോഗ്യപാത, അയ്യായി പാടത്ത് ടർഫ് കോർട്ട്, തുടങ്ങി പൊതുമരാമത്ത് മേഖലയിൽ പുതിയ റോഡുകളും കെട്ടിടങ്ങളും, ചമ്പന്നൂർ, ജോസ്പുരം എന്നിവിടങ്ങളിൽ ഹെൽത്ത് & വെൽനസ് സെന്‍റർ, പൊതുശ്മശാനവും അറവ്ശാലയും നിർമ്മിക്കുന്നതിനുള്ള പ്രാരംഭനടപടികൾ,മുനിസിപ്പൽ പാർക്ക് നവീകരണം, മാർക്കറ്റ് നവീകരണം, മുനിസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണം, ടേക്ക് എ ബ്രേക്ക് , പൊതുമാർക്കറ്റിൽ എഫ്ലുവൻ്റ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് , ഹരിത കർമ്മ സേനയ്ക്ക് ഇ എസ് ഐ ആനുകൂല്യം , ബയോ മെഡിക്കൽ മാലിന്യ ശേഖരണ പദ്ധതി ,ഓർഗാനിക് വേയ്സ്റ്റ് കൺവേർട്ടർ,1500 സൗജന്യ കുടിവെള്ള കണക്ഷൻകൾ, ലൈബ്രറി ഡിജിറ്റലൈസേഷൻ , സി സി ക്യാമറ പദ്ധതി, സ്ത്രീ വികസന കേന്ദ്രം, ചമ്പന്നൂരിൽ 100 ഏക്കർ തരിശ്ഭൂമിയിൽ കൃഷിയിറക്കൽ, 6000 കശുമാവിൻ തൈ വിതരണം, മുനിസിപ്പൽ ഓഫീസ് ഐ എസ് ഒ സർട്ടിഫിക്കേഷൻ തുടങ്ങി അങ്കമാലിയുടെ സമഗ്ര വികസനം എന്ന ലക്ഷ്യവുമായി നടത്തിയിട്ടുള്ള നിരവധി പദ്ധതികൾ മാത്യു തോമസ് വിശദീകരിച്ചു.
നികുതിദായകരായ ചില വൻകിട സ്ഥാപനങ്ങളും ,ചില വ്യക്തികളും തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന കോടിക്കണക്കിന് രൂപയുടെ തർക്കങ്ങൾ പരിഹരിച്ച് നഗരസഭക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുവാൻ കഴിഞ്ഞെന്ന് ചെയർമാൻ അവകാശപ്പെട്ടു
. കുടിവെള്ള വിതരണം , തെരുവ് വിളക്ക് പ്രകാശിപ്പിയ്ക്കൽ എന്നീ മേഖലകളിൽ നടത്തിയ കാര്യക്ഷമമായ ഇടപെടൽ മൂലം നഗരസഭയ്ക്ക് പ്രതിവർഷം ഒന്നര കോടിയോളം രൂപ മിച്ചം വരുത്തുവാൻ കഴിഞ്ഞെന്നും മാത്യു തോമസ് അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കൗൺസിലർമാരുടെയും പ്രദേശവാസികളുടെയും സഹകരണവും നഗരസഭ സെക്രട്ടറി, മുനിസിപ്പൽ എഞ്ചിനീയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളും സ്ഥലം എം പിയുടെയും എം എൽ എ യുടെയും പൂർണ്ണ പിന്തുണയുമാണ് ഈ വികസനപ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായകരമായതെന്നും ഏവരെയും നന്ദിയോടെ ഓർക്കുന്നുവെന്നും മാത്യു തോമസ് പറഞ്ഞു