

പ്രതി നിബിൻ
കോതമംഗലം: ബാറിൽ ആക്രമണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴില്ലം തായിക്കരച്ചിറ പാറക്കാട്ടുകുടു വീട്ടിൽ നിബിൻ (38) നെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 23ന് വൈകിട്ടാണ് സംഭവം. പുല്ലുവഴി ഭാഗത്തുള്ള ബാറിൽ വച്ച് അനന്തകൃഷ്ണൻ എന്നയാളെ പ്രതി സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്റ്റർ റിൻസ് എം. തോമസ്, എസ്ഐ എൽദോ പോൾ, സീനിയർ സിപിഒമാരായ അരുൺ കെ. കരുൺ, റഷീദ്, കെ.എ. നൗഫൽ, ദീപക് കുഞ്ഞപ്പൻ, ജിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.