

ഹുസൈൻ
കോതമംഗലം: കാർഷികോപകരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
മലയിൻകീഴ് ഭാഗത്ത് പൈനാപ്പിൾ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന ടൂൾസ് സൂക്ഷിക്കുന്ന ഗോഡൗണിലാണ് മോഷണ ശ്രമം നടത്തിയത്. എസ് ഐ എസ്. കണ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.