നെല്ലിമറ്റത്ത് അജ്ഞാതർ ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചതായി പരാതി

ഓട്ടോയുടെ ബാറ്ററി മോഷണം ഉൾപ്പെടെ അടിക്കടി വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Auto rikshaw
നെല്ലിമറ്റത്ത് അജ്ഞാതർ ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചതായി പരാതി
Updated on

കോതമംഗലം: നെല്ലിമറ്റത്തിന് സമീപം വാളാച്ചിറയിൽ രാത്രിയുടെ മറവിൽ വീട്ടിൽ കയറി ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ച് കത്തിക്കാൻ ശ്രമം നടന്നതായി പരാതി. വിദ്യാർഥികളായ നാല് മക്കളുൾപ്പെടെ ആറ് പേരുടെ ഏക ജീവിത മാർഗ്ഗമായ ഓട്ടോറിക്ഷയാണ് നശിപ്പിക്കപ്പെട്ടത്. ഒന്നര വർഷം മുൻപ് തൊട്ടടുത്ത വീട്ടിലെ കാഞ്ഞിരക്കാട്ട് ഷംസുദ്ദീന്‍റെ വീട്ടിൽ കിടന്ന ഓട്ടോയും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ പ്രദേശത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന സമീപവാസിയുടെ നാഷണൽ പെർമിറ്റ് ലോറി അക്രമിക്കപ്പെട്ടിരുന്നു. തട്ടായത്ത് ( മൂലയിൽ) വീട്ടിൽ സിദ്ധിക്കിന്‍റെ ഓട്ടോറിക്ഷയാണ് ശനിയാഴ്ച വെളുപ്പിന് അക്രമിക്കപ്പെട്ടത്.

സിദ്ധിക്ക് ഊന്നുകൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഊന്നുകൽ പോലീസ് സംഭവസ്ഥലത്തെത്തി അന്വഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് രാത്രിയുടെ മറവിൽ ഓട്ടോയുടെ ബാറ്ററി മോഷണം ഉൾപ്പെടെ അടിക്കടി വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com