വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

ഒപ്പം ജോലി ചെയ്‌തിരുന്ന അന്യ സംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻനാഥ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം
Updated on

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. ചങ്ങനാശേരി കാക്കാംതോട് പുതുപ്പറമ്പിൽ പി.സി ജയിംസിന്‍റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് വൈകിട്ട് 5മണിയോടെ അപകടം നടന്നത്. വീട് പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ജിതന്ദർ സംഭവസ്‌ഥലത്ത് വച്ച് മരിച്ചു.

ഒപ്പം ജോലി ചെയ്‌തിരുന്ന അന്യ സംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻനാഥ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തിയാണ് അപകടസ്ഥലത്തു നിന്നും തൊഴിലാളികളെ പുറത്തെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com