കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ബൈക്കിന്‍റെ മുകളിലൂടെ ലോറി കയറിയിറങ്ങി.
accident death
കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Updated on

കോട്ടയം: എംസി റോഡിൽ മുളങ്കുഴയിൽ ബൈക്കും ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കോട്ടയം പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്‍റെ മകൻ നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തേയ്ക്ക് വന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ബൈക്കിന്‍റെ മുകളിലൂടെ ലോറി കയറിയിറങ്ങി. നിഖിൽ തൽക്ഷണം മരിച്ചു.

അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് എത്തിച്ച് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ചിങ്ങവനം പൊലീസും സ്ഥലത്തെത്തി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com