മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് കാട്ടാനയുടെ ജഡം; കരയ്ക്കടുപ്പിച്ച് നാട്ടുകാർ

വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു.
body of a wild elephant was washed ashore

പൂയംകുട്ടി പുഴയിലൂടെ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം

Updated on

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിപ്പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു. വ്യാഴം ഉച്ചയോടെയാണ് മണികണ്ഠൻചാൽ ചപ്പാത്തിനു സമീപം ആനയുടെ മൃതദേഹം കണ്ടത്. വനപാലകരും, നാട്ടുകാരും ചേർന്ന് മൃതദേഹം പാലത്തിന് സമീപം കരയ്ക്കടിപ്പിച്ചു.

കണ്ടൻപാറ ഭാഗത്തും ഒരാനയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് വനപാലകർ അവിടേക്ക് തിരിച്ചിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതാവാം എന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com