കായലിൽ കാൽവഴുതി വീണ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

മാലിന്യം കളയാനെത്തിയപ്പോൾ കാലുവഴുതി വീഴുകയായിരുന്നു.
girl dies
ഫിദ
Updated on

കൊച്ചി: നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫിദയാണ് മരിച്ചത്. മാലിന്യം കളയാനെത്തിയപ്പോൾ കാലുവഴുതി വീഴുകയായിരുന്നു. രാവിലെ ആറരയോടാണ് അപകടം.

കുട്ടി കായലിലേക്ക് വീഴുന്നത് കണ്ടതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. വയനാട് സ്വദേശികളായ ഇവർ കഴിഞ്ഞ മാസമാണ് കൊച്ചിയിൽ താമസമാക്കിയത്. കുട്ടി വീണ സ്ഥലത്ത് വെള്ളം കുറവാണെന്നും ഒഴുകിപോകാൻ സാധ്യതയില്ലെന്നും നാട്ടുകാർ പറയുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു തെരച്ചിൽ നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com