
ടവർ ലൈനിൽ നിന്നും കമ്പി പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് പോത്ത് ചത്തു
കളമശേരി: വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് പോത്ത് ചത്തു. കളമശേരി സീപോർട്ട് എയർപോർട്ട് റോഡിന് സമീപമാണ് സംഭവം. കളമശേരി തോഷിബയ്ക്ക് സമീപം പണിപൂർത്തീകരിക്കാത്ത സീ പോർട്ട് എയർപോർട്ട് റോഡിനടുത്തെ പാടത്ത് നിർത്തിയിരുന്ന പോത്താണ് ഇതിലൂടെ കടന്നുപോകുന്ന ടവർ ലൈനിൽ നിന്നുള്ള കമ്പി പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് ചത്തത്.
കളമശേരി പള്ളിലാങ്കര സ്വദേശി തോപ്പിൽ സലാമിന്‍റെ പോത്ത് ആണ് ചത്തത്