Local
കെട്ടിയിട്ട പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു | Video
റബർ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന മൂന്ന് പോത്തുകളെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. അതിൽ രണ്ടെണ്ണം ഓടി രക്ഷപെട്ടു
കോതമംഗലം വെറ്റിലപ്പാറയിൽ വളർത്തു പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു. പിണ്ടിമന- കോട്ടപ്പടി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ വെറ്റിലപ്പാറയിലാണം സംഭവം.
തുടുമ്മേൽ ബെന്നി വർഗീസിന്‍റെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കെട്ടിയിട്ടിയിരുന്ന പോത്തിനെയാണ് കാട്ടാന ആക്രമിച്ചത്. മൂന്ന് പോത്തിനെയാണ് കെട്ടിയിരുന്നത്. രണ്ടെണ്ണം ഓടി രക്ഷപെടുകയായിരുന്നു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിത്. നഷ്ടപ്പെട്ട പോത്തിനു നഷ്ടപരിഹാരം കിട്ടണമെന്നാണ് ബെന്നിയുടെ ആവശ്യം.
