കോതമംഗലത്ത് കഞ്ചാവ് വേട്ട;15 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

ഇൻസ്‌പെക്ടർ പി ടി ബിജോയ്‌ യുടെ നേതൃത്വത്തിൽ കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
cannabis hunt Kothamangalam, 4 held

കോതമംഗലത്ത് കഞ്ചാവ് വേട്ട;15 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

Updated on

കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കോൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്.

തിങ്കൾ രാത്രി 9 മണിയോടെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. ഇൻസ്‌പെക്ടർ പി ടി ബിജോയ്‌ യുടെ നേതൃത്വത്തിൽ കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com