

ടോണി, ഫെബിൻ, ഫവാസ്
കോതമംഗലം: വാഹനം തടഞ്ഞ് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തിൽ വീട് ടോണി (30), നേര്യമംഗലം തലക്കോട് ചാലിൽ വീട്ടിൽ ഫെബിൻ (27), ഊന്നുകൽ കുട്ടമംഗലം അക്കോത്ത് വീട്ടിൽ ഫവാസ് (30) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി നേര്യമംഗലം ഇടുക്കി റോഡിൽ വച്ചായിരുന്നു സംഭവം. തലക്കോട് സ്വദേശിയായ യുവാവിന്‍റെ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ വന്ന ഇവർ യുവാവിനെ ആക്രമിച്ച ശേഷം കൈവശമിരുന്ന ഐഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
എസ് ഐ സി.പി. ബഷീർ, എ എസ് ഐ മാരായ വി.ജി. സേതുകുമാർ, സി. പി.ബിനോയ്, സുനിൽ, ഉസ്മാൻ, എസ് സി പി ഒ മാരായ ഒ.എം. അൻസാർ, ഹാരിസ്, അജിംസ്, ബാലു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.