ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി

അനുമോദന സമ്മളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
Catholicos Baselios Joseph received a warm welcome

ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി

Updated on

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്‍റ് ഗ്രിഗോറിയോസ് ഡെന്‍റല്‍ കോളെജ് ചെയര്‍മാനുമായ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത യോഹന്നാന്‍ മാര്‍ തീയോഡോഷിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.

പെരുമ്പാവൂര്‍ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അപ്പ്രേം, ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മാര്‍ അത്താനാസ്യോസ്, അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി, ആന്‍റണി ജോണ്‍ എംഎല്‍എ, കോളേജ് ഡയറക്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റ് സെക്രട്ടറി ടി.യു. കുരുവിള, യാക്കോബായ സഭ വൈദിക ട്രസ്റ്റ് ഫാ. റോയി കട്ടച്ചിറ, യാക്കോബായ സഭ സെക്രട്ടറി ജേക്കബ് സി. മാത്യു, പ്രിന്‍സിപ്പൽ ഡോ. ജെയിന്‍ മാത്യു, വൈസ് പ്രിന്‍സിപ്പൽ ഡോ. ടീന ജേക്കബ്, എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്,എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ.ദാനി പിണ്ടിമന പ്രഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി സാജു, കമാന്‍ഡര്‍ കെ.എ. തോമസ് , ഷെവലിയാര്‍ പ്രൊഫ. കെ.പി. തോമസ്, പ്രൊഫ. എം.എ പൗലോസ്, പ്രൊഫ. ബേബി എം. വര്‍ഗീസ് എന്നിവര്‍പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com