കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം

ഇന്ന് രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെയുള്ള സമയങ്ങളിൽ തുടർച്ചയായി തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലികൾ അർപ്പിക്കപ്പെടുന്നുണ്ട്
കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം

മാള: ഭക്തിയുടെ നിറവിൽ കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ തിരുനാൾ ആഘോഷം. കേരളത്തിലെ പഞ്ചക്ഷത ധാരിയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിൽ പങ്കെടുക്കാൻ നാടിൻ്റെ നാനാഭാഗത്തു നിന്നും ദൂരദേശങ്ങളിൽ നിന്നുമായി പതിനായിരങ്ങൾ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇന്ന് രാവിലെ ആറ് മുതൽ രാത്രി ഏഴ് വരെയുള്ള സമയങ്ങളിൽ തുടർച്ചയായി തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലികൾ അർപ്പിക്കപ്പെടുന്നുണ്ട്.

ആഘോഷമായ തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ മുഖ്യ കാർമികത്വം വഹിച്ചു. ഊട്ടു നേർച്ചയുടെ വെഞ്ചിരിപ്പ് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിച്ചു. തുടർന്ന് ആരംഭിച്ച നേർച്ച ഊട്ട് രാത്രി എട്ട് വരെ തുടരും.

കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം
കുടുംബങ്ങളെ കൂട്ടിയിണക്കുന്ന വി. മറിയം ത്രേസ്യ

തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിക്കു ശേഷം ആരംഭിക്കും. വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തെ തുടർന്ന് തിരുശേഷിപ്പ് വണക്കം.

തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ തിരുകർമ്മങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. എട്ടാ മിട തിരുനാൾ ആഘോഷം 15ന് രാവിലെ 10. 30 ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നീ പരിപാടികളോടെ നടക്കും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com