

ചെത്തിക്കോട് സെൻസസ് സെൽഫ് എന്യൂമറേഷൻ ക്യാംപ് സംഘടിപ്പിച്ചു: 55 കുടുംബങ്ങൾ പങ്കെടുത്തു
ചെത്തിക്കോട്: സെൻസസ് സെൽഫ് എന്യൂമറേഷൻ ക്യാംപ് സംഘടിപ്പിച്ച് ചമയം ആർട്സ്, സ്പോർട്സ് & നേച്ചർ ക്ലബ്ബ്. എന്യൂമറേഷൻ നടപടികൾ പൊതുജനങ്ങൾക്ക് എളുപ്പമാക്കുന്നതിനായാണ് ഹെൽപ്പ് ഡെസ്ക് ക്യാംപ് സംഘടിപ്പിച്ചത്.
ചെത്തിക്കോട് കൊല്ലം നിരപ്പിൽ കെ.ഡി. ബാബുവിന്‍റെ വസതിയിൽ നടന്ന ക്യാംപ് ജോൺസൺ, രാജേഷ് കെ.ആർ, വിജയകുമാർ, സന്തോഷ് കുമാർ, സന്ധ്യാ പ്രകാശ് എന്നിവർ നയിച്ചു. സെൽഫ് എന്യൂമറേഷൻ പോർട്ടൽ ഉപയോഗിക്കുന്നതിലെ സംശയങ്ങൾ പരിഹരിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്തു. ക്യാംപിൽ നിന്ന് 55 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു.