ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം; വടിവാൾ കൊണ്ട് വെട്ടേറ്റ് ഡ്രൈവർക്ക് പരുക്ക്

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Clash at aluva private bus stand

ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം; വടിവാൾ കൊണ്ട് വെട്ടേറ്റ് ഡ്രൈവർക്ക് പരുക്ക്

Updated on

കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിനിടെ ബസ് ഡ്രൈവർക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിക്കാണ് വെട്ടേറ്റത്. ഇയാളെ കളമശേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

നാലു പേർ ചേർന്നാണ് ആക്രമണം നടത്തിയത്. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ കൈയിലും കാലിലും പരുക്കേറ്റിട്ടുണ്ട്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റാൻഡിൽ പകലും രാത്രിയും സമയം ചെലവഴിക്കുന്നവർ തമ്മിൽ സംഘർഷങ്ങൾ പതിവാണെന്ന് പരാതി ഉയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com