കണ്ണൂർ സെൻ‌ട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; പൊലീസുകാരടക്കം 11 പേർക്ക് പരുക്ക്

സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്
clash-between-prisoners-at-kannur-central-jail-11-injured

കണ്ണൂർ സെൻ‌ട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; പൊലീസുകാരടക്കം 11 പേർക്ക് പരുക്ക്

file image

Updated on

കണ്ണൂർ: കണ്ണൂർ സെൻ‌ട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാനെത്തിയ പൊലീസുകാർക്ക് പരുക്ക്. ഉദ്യോഗസ്ഥരും തടവുകാരുമടക്കം 11 പേർക്കാണ് പരുക്കേറ്റത്. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്.

തടവുകാർ തമ്മിൽ ചൊവ്വാഴ്ച ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് മലപ്പുറം സ്വദേശി ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു.

ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ അത് അന്വേഷിക്കാനായി എത്തിയപ്പോൾ കാപ്പ കേസ് പ്രതികളടക്കം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആരുടേയും പരുക്ക് സരമുള്ളതല്ല.

logo
Metro Vaartha
www.metrovaartha.com