ചിക്കൻ കറി വെന്തില്ല; ഇടുക്കിയിൽ ഹോട്ടൽ തല്ലിത്തകർത്തു

ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും സംഘം ആക്രമിച്ചു.
clash over chicken curry in idukki
ചിക്കൻ കറി വെന്തില്ല; ഇടുക്കിയിൽ ഹോട്ടൽ തല്ലിത്തകർത്തു
Updated on

കുഞ്ചിത്തണ്ണി: വിളമ്പിയ ചിക്കൻ കറിക്ക് വേവ് പോരെന്ന് ആരോപിച്ച് ഇടുക്കിയിലെ ഹോട്ടൽ തല്ലിത്തകർത്തു. കുഞ്ചിത്തണ്ണിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയോടെ എത്തിയ സംഘമാണ് ഹോട്ടൽ തല്ലിത്തകർത്തത്. ഇവർ മദ്യപിച്ചിരുന്നതായി ഹോട്ടൽ ജീവനക്കാർ ആരോപിക്കുന്നു.

ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും സംഘം ആക്രമിച്ചു. പാത്രങ്ങളും ഫർണിച്ചറുകളും നശിപ്പിച്ചിട്ടുമുണ്ട്. വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com