ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

സൈക്കിളിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ചാണ് കാർ നിന്നത്.
cycle passenger dies after car accident

അപകടത്തിൽ തകർന്ന കാർ

Updated on

ചാലക്കുടി: ദേശീയപാതയിൽ കൊരട്ടി നയാരാ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. സൈക്കിളിൽ കൊരട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സൈക്കിളിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലിടിച്ചാണ് കാർ നിന്നത്.

കാറിനും ലോറിക്കും ഇടയിൽ പെട്ടാണ് തൊഴിലാളി മരിച്ചത്. കൊരട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ചാലക്കുടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com