Devotees protest against take over of pulinthanam church
പുളിന്താനം പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ പ്രതിരോധിച്ച് വീണ്ടും വിശ്വാസികൾ

പുളിന്താനം പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ പ്രതിരോധിച്ച് വീണ്ടും വിശ്വാസികൾ

പള്ളി പിടിച്ചെടുക്കാൻ എത്തുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയ്ക്കുള്ളിലും ഗേറ്റിനു മുന്നിലുമായി സംഘടിച്ചിരുന്നു.
Published on

കോതമംഗലം: പോത്താനിക്കാട്, പുളിന്താനം പള്ളി പിടിച്ചെടുക്കാൻ ജില്ലാ ഭരണകൂടവും പോലീസും നടത്തിയ ശ്രമം വീണ്ടും വിശ്വാസികൾ പ്രതിരോധിച്ചു. എറണാകുളം ജില്ലയിലെ പുളിന്താനം, ഓടക്കാലി, മഴുവന്നൂർ പള്ളികളും പാലക്കാട് ജില്ലയിലെ എരുക്കും ചിറ, ചെറുകുന്നം, മംഗലംഡാം പള്ളികളും അതത് കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുളിന്താനത്ത് വൻ പോലിസ് സന്നാഹവുമായി റവന്യു അധികൃതർ ഉച്ചയോടെ എത്തിയത്. പള്ളി പിടിച്ചെടുക്കാൻ എത്തുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയ്ക്കുള്ളിലും ഗേറ്റിനു മുന്നിലുമായി സംഘടിച്ചിരുന്നു.

ഗേറ്റ് തകർത്ത് പള്ളിയിലേക്ക് പ്രവേശിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വിശ്വാസികളുടെ പ്രതിരോധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. മൂവാറ്റുപുഴ എൽ.എ തഹസിൽദാർ മുരളീധരൻ നായർ എം.ജി, പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.റ്റി ഷാജൻ, പോത്താനിക്കാട് സർക്കിൾ ഇൻസ്പെകടർ ബ്രിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പോലീസുകാരുടെ സംഘമാണ് പള്ളി ഏറ്റെടുക്കാൻ എത്തിയിരുന്നത്.

Devotees protest against take over of pulinthanam church
പുളിന്താനം പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ പ്രതിരോധിച്ച് വീണ്ടും വിശ്വാസികൾ

തിങ്കളാഴ്ച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം പുളിന്താനം പള്ളിയിൽ കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയിരുന്ന കോടതി അലക്ഷ്യ ഹർജിയിലെ ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം സർപ്പിച്ചിരുന്ന അപ്പീൽ 2025 ജനുവരി ഇരുപത്തി ഒന്നിന് സുപ്രിം കോടതി പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com