തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിൽ അടച്ചില്ല, സ്കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി; എംഎൽഎ ഇടപെട്ട് പ്രശ്നപരിഹാരം

2014, 2019 വർഷങ്ങളിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്നത് എം.ഡി സ്കൂളായിരുന്നു.
Election Commission bill not paid, KSEB pulls fuse in school; MLA intervenes and resolves the problem

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിൽ അടച്ചില്ല, സ്കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി; എംഎൽഎ ഇടപെട്ട് പ്രശ്നപരിഹാരം

Updated on

കോട്ടയം: ദിവസങ്ങൾ നീണ്ട പ്രതിസന്ധിക്കൊടുവിൽ കോട്ടയം എം.ഡി സെമിനാരി എച്ച്എസ്എസിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിലാണ് സ്കൂളിൽ വെളിച്ചം തിരിച്ചെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ, വൈദ്യുതി ബിൽ കുടിശിക അടക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കെഎസ് ഇബി അധികൃതർ സ്കൂളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് .

സംഭവത്തിൽ വെള്ളിയാഴ്ച രാവിലെ എംഎൽഎ നേരിട്ട് സ്കൂളിലെത്തി വൈദ്യുതി മന്ത്രി, ജില്ലാ കലക്റ്റർ, കെഎസ് ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവരെ വിളിച്ച് സംസാരിച്ചതിനെ തുടർന്ന് ഉടൻ സ്കൂളിലേക്കുള്ള ഫ്യൂസ് പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയായിരുന്നു. 2014, 2019 വർഷങ്ങളിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്നത് എം.ഡി സ്കൂളായിരുന്നു.

അതിന്‍റെ വൈദ്യുതി ബില്ലാണ് തെരഞ്ഞെടുപ്പ് കമീഷൻ അടക്കാതെ കുടിശിക ആയത് . 3,18,000 രൂപ ആയിരുന്നു കുടിശിക. ഇത് ഒറ്റത്തവണ തീർപ്പാക്കൽ വഴി 1.32 ലക്ഷമാക്കി കുറച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വകുപ്പ് വൈദ്യുതി വിച്ഛേദിച്ചത് . ഇതു മൂലം സ്കൂൾ പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്കൂളിൽ നിന്നും മടങ്ങിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com