തൃശൂർ: തൃശൂരിൽ ആന ഇടഞ്ഞു. ശിവ ലക്ഷ്മൺ അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ചതായാണ് വിവരം. ടൗൺഹാളിന് മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്..ഇതുവരെ ആനയെ തളയ്ക്കാനായിട്ടില്ല. വടം കെട്ടി തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.