റവന്യൂ ജില്ലാ കലോത്സവം; എറണാകുളം ഉപജില്ലയ്ക്ക് കിരീടം

കോലഞ്ചേരിയിൽ എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ 1011 പോയിന്‍റ് നേടി എറണാകുളം ഉപജില്ല ഓവറോൾ ചാമ്പ്യന്മാർ; ആലുവ രണ്ടാമതും നോർത്ത് പറവൂർ മൂന്നാമതും.
Ernakulam Revenue District Kalolsavam 2026

എറണാകുളം ഉപജില്ലാ ടീം ട്രോഫികളുമായി.

Updated on: 

കോലഞ്ചേരി: എറണാകുളം റവന്യൂ ജില്ലാ കലോത്സവം സമാപിച്ചു. 1,011 പോയിന്‍റോടെ എറണാകുളം ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. ആലുവ (969 പോയിന്‍റ്), നോർത്ത് പറവൂർ (952 പോയിന്‍റ്) ഉപജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സമാപന സമ്മേളനവും സമ്മാനദാനവും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാധാകൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജിത നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷൈജ റെജി, എ.പി കുഞ്ഞുമുഹമ്മദ്, കെ. ശാരദ, ജിൻസി അജി, റെജി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ, എറണാകുളം ഡി.ഡി.ഇ സുബിൻ പോൾ, കോലഞ്ചേരി എ.ഇ.ഒ പി.ആർ മേഖല, സെന്‍റ് പീറ്റേഴ്സ് എച്ച്.എസ്.എസ് മാനേജർ മാത്യു പി. പോൾ, സബ് കമ്മിറ്റി കൺവീനർമാരായ ബിജു വർഗീസ്, ജോമോൻ ജോസ്, ആർ. ആശാലത, സി.ഡി സുനിൽ, എം.ഐ മുഹമ്മദ് റാഫി, ടിന്‍റു പൗലോസ്, ടി.കെ റെജീന, ചാൾസ് ഇ. ഇടപ്പാട്ട്, ബിനു കെ. വർഗീസ്, ജി. രാകേഷ്, പി.എ അബ്ദുൾ നാസർ, സിബി അഗസ്റ്റിൻ, ജെസീന, ഹണി ജോൺ തേനുങ്കൽ, പി. മേരി, ജയമോൾ ചാക്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

മറ്റ് ഉപജില്ലകളുടെ പോയിന്‍റ് നില:

  • പെരുമ്പാവൂർ – 811

  • മൂവാറ്റുപുഴ – 798

  • മട്ടാഞ്ചേരി – 778

  • അങ്കമാലി – 770

  • തൃപ്പൂണിത്തുറ – 770

  • വൈപ്പിൻ – 727

  • കോലഞ്ചേരി – 724

  • കോതമംഗലം – 545

  • പിറവം – 480

  • കൂത്താട്ടുകുളം – 448

  • കല്ലൂർക്കാട് – 278