

പരീക്ഷാപ്പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി
file image
തിരുവനന്തപുരം: പരീക്ഷാപ്പേടി മൂലം പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി. തിരുവനന്തപും വെള്ളറട മണ്ഡപത്തിൻ കടവിലെ പാലത്തിൽ നിന്നാണ് കുട്ടി ചാടിയത്.
ഒറ്റശേഖരമംഗം സ്വദേശിയായ പെൺകുട്ടി രാവിലെ സ്കൂളിലേക്കു പോകും വഴി പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരീക്ഷയെ ഭയന്ന് ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.