Fact employees association (CITU) new committee elected

കെ.ചന്ദ്രൻ പിള്ള, അഡ്വ. കെ.എസ് അരുൺകുമാർ, സന്തോഷ് ബാബു പടമാടൻ 

കെ. ചന്ദ്രൻ പിള്ള ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്‍റ്

പുതിയ ഭരണസമിതി ഭാരവാഹികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Published on

കൊച്ചി: ഫാക്ട് എംപ്ലോയീസ് അസ്സോസിയേഷൻ (സിഐടിയു) പുതിയ ഭരണസമിതി ഭാരവാഹികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിഐടിയു ദേശീയ സെക്രട്ടറിയും ജിസിഡിഎ ചെയർമാനുമായ കെ. ചന്ദ്രൻ പിള്ളയാണ് പ്രസിഡന്‍റ്. അഡ്വ. കെ.എസ് അരുൺകുമാർ (സെക്രട്ടറി ജനറൽ), സന്തോഷ് ബാബു പടമാടൻ (ജനറൽ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കൂടാതെ കേന്ദ്ര കമ്മറ്റിയിലേക്ക് വർക്കിംഗ്‌ പ്രസിഡന്‍റ് ആയി മാത്യു ചെറിയാൻ, ടി.എഫ്. ജോൺ (വൈസ് പ്രസിഡന്‍റ്) ഷൈബിൻ കെ.പി., ജോബി പോൾ (സെൻട്രൽ സെക്രട്ടറി), കെ.ജി. ബിന്ദുരാജ് (ട്രഷറർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി വെള്ളിയാഴ്ച ചുമതലയേൽക്കും.

logo
Metro Vaartha
www.metrovaartha.com