

കോതമംഗലം : കോതമംഗലം തങ്കളം ഐ എം എ ഹാളിന് സമീപമുള്ള ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.15 നാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞു കോതമംഗലം അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി സേനയുടെ വാട്ടർ ടെണ്ടറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. ഫൂസ് ക്യാരിയർ ബോക്സും കുറച്ച് ഇൻസുലേറ്റഡ് ഇലക്ടിക് കേബിളും കത്തി നശിച്ചു.
ഉദ്ദേശം 25000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.