

പാലക്കാട് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
symbolic
പാലക്കാട്: വീടിന്‍റെ നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസുകാരി മരിച്ചു. പാലക്കാട് മുണ്ടൂരാണ് സംഭവം.
മുണ്ടൂർ നിവാസി ജഗദീഷിന്‍റെ മകൾ അനുശ്രീ ആണ് മരിച്ചത്. സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരുന്ന അനുശ്രീയെ പിന്നീട് കാണാതാവുകയായിരുന്നു. സംഭവസമയം അനുശ്രീയുടെ രക്ഷിതാക്കൾ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ വീടിന്‍റെ അടിത്തറ കെട്ടാൻ എടുത്ത കുഴിയിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർ സ്ഥിരീകരിച്ചു. സംഭവത്തിൽ കോങ്ങാട് പൊലീസ് കേസെടുത്തു.