കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ കൊടിയേറ്റ് 16ന്; തൃക്കാർത്തിക ദർശനം 24ന്‌

സാംസ്കാരിക സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Flag-hoisting at Kumaranalloor Devi Temple on the 16th

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ കൊടിയേറ്റ് 16ന്; തൃക്കാർത്തിക ദർശനം 24ന്‌

Updated on: 

കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നവംബർ 16ന് കൊടിയേറും. വൈകിട്ട് 4ന് കടിയക്കോൽ കെ.എൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 24 നാണ് പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. 25ന് ആറാട്ടോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്രം ഭരണാധികാരി സി.എൻ. നാരായണൻ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാർത്യായനീ പുരസ്കാരം കഥകളി നടൻ ചമ്പക്കര വിജയകുമാറിന്‌ സമർപ്പിക്കും. ജനറൽ കൺവീനർ എസ്.സുരേന്ദ്ര ബാബു അധ്യക്ഷത വഹിക്കും. കലാപരിപാടികൾ സംഗീത സംവിധായകൻ ശരത് ഉദ്ഘാടനം ചെയ്യും.

വിവിധ ദിവസങ്ങളിൽ ചേരാനല്ലൂർ ശങ്കരൻ കുട്ടി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, കുടമാളൂർ മുളീധരമാരാർ, സദു, കരിയന്നൂർ നാരായണൻ നമ്പൂതിരി, വൈക്കം ചന്ദ്രൻ മാരാർ, യദു ചിറക്കടവ്, ഉണ്ണി തോട്ടകം, അരുൺ എസ്.മാരാർ, കണ്ണൻ, സജേഷ്, മട്ടന്നൂർ ഉദയൻ നമ്പൂതിരി തുടങ്ങിയവർ മേള വിസ്മയം തീർക്കും. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ രാവിലെ 5.45ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പും.

എട്ടിന് തിരിച്ചെഴുന്നള്ളിപ്പും നടക്കും. 17, 19, 23 ദിവസങ്ങളിൽ രാവിലെ 11.30ന് ഉത്സവബലി ദർശനവും നടക്കും. 24ന് വെളുപ്പിന് 4 മുതലാണ് തൃക്കാർത്തിക ദർശനം. രാവിലെ 10 മുതൽ പ്രസാദമൂട്ടും നടക്കും. എസ്.സുരേന്ദ്ര ബാബു (ജന.കൺവീനർ), എസ്. വിജയകുമാർ, ഹരി ചെമ്മങ്ങാട്, ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.