പല്ലാരിമംഗലത്ത് പൂത്തുലഞ്ഞ് ബന്തിപ്പൂ

പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.
onam flower harvest
പല്ലാരിമംഗലത്ത് 40 സെന്‍റിൽ പൂത്തുലഞ്ഞ് ബന്തിപ്പൂ
Updated on

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്‍റെ സഹായത്തോടെയാണ് 40 സെന്‍റ് സ്ഥലത്ത് ബെന്തിപ്പൂ കൃഷി ചെയ്തത്.പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ഒ. ഇ .അബ്ബാസ് അധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ എ.എ. രമണൻ, കൃഷിഓഫീസർ ഇ.എം. മനോജ്, അസിസ്റ്റന്‍റുമാരായ ബിനി മക്കാർ, അനിത പി. കൃഷ്ണൻകുട്ടി, ഷാജിത ഫരീദുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

സിഡിഎസ് മെമ്പർ ആത്തിക്ക ജലാം, ഫാത്തിമ്മ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പൂ കൃഷി നടത്തിയത്.

Trending

No stories found.

Latest News

No stories found.