സർക്കാർ സ്കൂളിലെ പ‍്യൂൺ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ‍്യൂണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
government school peon found dead pathanamthitta

സർക്കാർ സ്കൂൾ പ‍്യൂൺ തൂങ്ങി മരിച്ച നിലയിൽ

file image

Updated on

പത്തനംതിട്ട: സർക്കാർ സ്കൂൾ പ‍്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ‍്യൂൺ ബെജിയെയാണ് (52) ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ‌കോന്നി മുതുപേഴുങ്കൽ സ്വദേശിയാണ് ബെജി.

അപകീർത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ അധ‍്യാപിക ബെജിക്കെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ബെജിയെ വിളിപ്പിച്ചതിനു പിന്നാലൊയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ‍്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com