നെല്ലിക്കുഴി കനാൽ ബണ്ട് റോഡിലൂടെ അടിച്ചു കേറി വരല്ലേ!

സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡില്‍ പലയിടങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിരിക്കുകയാണ്.
Road damage
നെല്ലിക്കുഴി കനാൽ ബണ്ട് റോഡിലൂടെ അടിച്ചു കേറി വരല്ലേ!
Updated on

കോതമംഗലം: നെല്ലിക്കുഴി കവലയില്‍ നിന്ന് ആയക്കാട് തൈക്കാവുംപടിയിലേക്കുള്ള പെരിയാര്‍വാലി കനാല്‍ബണ്ട് റോഡിന്‍റെ ഇരുവശങ്ങളും തകര്‍ന്ന് കുണ്ടും കുഴിയുമായി. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡില്‍ പലയിടങ്ങളിലും വലിയ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളില്‍ ചാടാതെ കാല്‍നട യാത്രയും അസാധ്യമാണ്.

മഴ സമയങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് ഗര്‍ത്തങ്ങളുടെ ആഴം മനസ്സിലാകാതെ ഇരുചക്ര വാഹനയാത്രക്കാര്‍ കുഴികളില്‍ മറിഞ്ഞ് വീഴുന്നത് നിത്യസംഭവമാണ്. റോഡ് പുനരുദ്ധാരണത്തിന് അടിയന്തിര നടപടിയുണ്ടാകണമെന്ന് പി.ഡി.പി. നെല്ലിക്കുഴി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഖാദര്‍ ആട്ടായം, സെക്രട്ടറി അഷറഫ് ബാവ , റ്റി.എം.സിറാജ് , ടി.എച്ച്.ഇബ്രാഹീം , റ്റി.എം.അലി, കെ.എം.ഉമ്മര്‍ , ജമാല്‍ പാറേക്കാട്ട്, പരീത് ഇടയാലില്‍, റിന്‍സാബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com