വൈക്കോൽ ലോറിക്ക് തീ പിടിച്ചു; വ‍ണ്ടി തടഞ്ഞ് തീ അണച്ച് ഫയർഫോഴ്സ്

അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ലോറി നിർത്താതെ കിലോമീറ്ററുകളോളം ചാലക്കുടി ഭാഗത്തേക്ക് ഓടിക്കുകയായിരുന്നു.
Hay lorry catches fire

ലോറിയിലെ തീ അണയ്ക്കുന്നു

Updated on

തൃശൂർ: ഇലക്‌ട്രിക് ലൈനിൽ ത‌ട്ടി വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ചു. ​കോട്ടയത്തുനിന്നും മാളയിലേക്ക് വൈക്കോലുമായി പോയിക്കൊണ്ടിരുന്ന ലോറിയിലാണ് തീ പടർന്നത്. മാള കാക്കുളശ്ശേരിയിൽ വെച്ച് റോഡിന് കുറുകെയുള്ള വൈദ്യുത ലൈനിൽ വൈക്കോൽ തട്ടുകയും തീ പടരുകയും ചെയ്തു. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ലോറി നിർത്താതെ കിലോമീറ്ററുകളോളം ചാലക്കുടി ഭാഗത്തേക്ക് ഓടിക്കുകയായിരുന്നു. ​​

ലോറി നിർത്തിയാൽ വൈക്കോലിലെ തീ വാഹനത്തിന്‍റെ എൻജിനിലേക്കും ബോഡിയിലേക്കും വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർ ലോറിയുമായി ദേശീയപാതയിലേക്ക് കയറുകയായിരുന്നു. ​ ചാലക്കുടി പാലത്തിന് സമീപം എത്തിയപ്പോൾ വാഹനങ്ങളുടെ വലിയ നിര കണ്ടതിനെത്തുടർന്ന് ഡ്രൈവർ ലോറി സർവീസ് റോഡിലൂടെ എറണാകുളം ഭാഗത്തേക്ക് തിരിച്ചുവിട്ടു.

​​

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം ദേശീയപാതയിൽ വെച്ച് ലോറി തടയുകയും തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. ഫയർഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി.സംഭവത്തെത്തുടർന്ന് തൃശൂർ - എറണാകുളം ദേശീയപാതയിൽ മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് എത്തിയാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com