പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; എതിർപ്പുമായി ക്ഷേത്രം, കോർപ്പറേഷൻ പിന്മാറിയേക്കും

പരിസ്ഥിതി സൗഹാർദപരമായി പൊങ്കാല നടത്തുന്നതിന്‍റെ ഭാഗമായാണ് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാം എന്ന നിർദേശം മുന്നോട്ടു വച്ചത്.
 Iron stoves for Pongala; temple authorities object, Corporation likely to back down

പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; എതിർപ്പുമായി ക്ഷേത്രം, കോർപ്പറേഷൻ പിന്മാറിയേക്കും

Updated on: 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന നിർദേശത്തിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ പിന്മാറിയേക്കും. വിവാദമായ നിർദേശത്തിനെ ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഉൾപ്പെടെ എതിർക്കുന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ പിന്മാറാൻ ഒരുങ്ങുന്നത്. പരിസ്ഥിതി സൗഹാർദപരമായി പൊങ്കാല നടത്തുന്നതിന്‍റെ ഭാഗമായാണ് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാം എന്ന നിർദേശം മുന്നോട്ടു വച്ചത്.

എന്നാൽ ഇത് പരമ്പരാഗത ആചാരങ്ങളെ മാറ്റുന്നതാണെന്ന ആരോപണം ഉയർന്നിരുന്നു. മാത്രമല്ല, പൊങ്കാലയ്ക്കു ശേഷം ഈ ഇരുമ്പ് അടുപ്പുകൾ എങ്ങനെ ശേഖരിച്ച് സൂക്ഷിക്കും എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

ഇരുമ്പ് അടുപ്പുകൾ കേടുപാടുകൾ സംഭവിച്ച് നഗരത്തിൽ ഉപേക്ഷിക്കപ്പെട്ടാൽ അതു പുതിയ മാലിന്യപ്രശ്നത്തിന് ഇടയാക്കുമെന്നും ആരോപണം ഉയരുന്നുണ്ട്.