
കീരംപാറ - ഭൂതത്താൻകെട്ട് റോഡ് നവീകരണത്തിന് തുടക്കമായി
കോതമംഗലം: കീരംപാറ - ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലര കിലോമീറ്റർ വരുന്ന റോഡ് 5.5 മീറ്റർ വീതിയിൽ നിന്നും 7.5 മീറ്റർ വീതിയിലേക്ക് ഉയർത്തി അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്. കീരംപാറ, പിണ്ടിമന എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ ഗുണകരമാകും. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലേക്കുള്ള പാതയാണിത്. പദ്ധതി സമയബന്ധിതമായി തന്നെ യാഥാർഥ്യമാക്കാൻ ഉദ്യോഗസ്ഥരും നിർമാണം നടത്തുന്നവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആന്‍റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,
കീരംപാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അൽഫോൻസാ സാജു,പിണ്ടിമന ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, സിജി ആന്‍റണി, കീരം പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് വി സി ചാക്കോ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എ ജോയ്,ടി സി മാത്യു,എം എം ജോസഫ്,ജോസ് കുര്യൻ, ജിജി പുളിയ്ക്കൽ,ആന്‍റണി പുല്ലൻ, എം എസ് ശശി, പി എൻ നാരായണൻ നായർ,
പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിജി പി വി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്,അസിസ്റ്റന്‍റ് എൻജിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം, ഓവർസിയർ ഗീതു കൃഷ്ണൻ തുടങ്ങിയ ചടങ്ങിൽ പങ്കെടുത്തു.