
കൊരട്ടി- ചിറങ്ങരയിൽ പുലിയെ പിടി കൂടാൻ കൂടു വയ്ക്കും; കോതമംഗലത്ത് നിന്ന് കൂടെത്തിച്ചു
ചിറങ്ങരയിൽ പുലിയുടെ പിടികൂടാൻ കൂടെത്തി.കോതമംഗലത്ത് നിന്നാണ് പുലിയെ പിടികൂടുവാൻ കൂടെത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പുലിക്കുള്ള ഇരയിട്ട ശേഷം കൂട് വെക്കുകയുള്ളൂ എന്ന് വനവകുപ്പ് അധികൃതർ പറഞ്ഞു. ചിറങ്ങര മംഗലശ്ശേരിയിൽ പുലിയെ സി സി ടി വി യിലെ കാണപ്പെട്ട വീടിന്‍റെ പുറകിലായി കൂട് സ്ഥാപിക്കുവാനാണ് നീക്കം.
നായയെയോ, ആടിനേയോ പുലിക്ക് ഇരയായി കൂട്ടിൽ ഇട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പുലിയെ വിവിധ സ്ഥലങ്ങളിൽ ആളുകൾകണ്ടെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ ഡ്രോൺ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.