എംജി സർവകലാശാല ഫുട്ബോൾ കിരീടം ചൂടി കോതമംഗലം എംഎ കോളെജ്

ഈ ചരിത്രനേട്ടത്തിന് പിന്നാലെ എംഎ കോളെജ് ടീമിലെ 13 താരങ്ങൾ എംജി സർവകലാശാലയുടെ ഫുട്ബോൾ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
The MA College, Kothamangalam football team, winners of the MG University Football Championship.

എംജി സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോതമംഗലം എംഎ കോളെജ് ഫുട്ബോൾ ടീം

Updated on: 

കോതമംഗലം: 2026-27 അധ്യയന വർഷത്തെ എംജി സർവകലാശാല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് ജേതാക്കളായി. ടൂർണമെന്‍റിലുടനീളം മികച്ച പന്തടക്കത്തോടൊപ്പം എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയാണ് എംഎ കോളെജ് കിരീടം സ്വന്തമാക്കിയത്.

​മികച്ച പ്രകടനത്തോടെ ഏകപക്ഷീയമായ വിജയങ്ങളാണ് എംഎ കോളെജ് ടൂർണമെന്‍റിൽ നേടിയത്. മുൻ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിർമ്മല കോളെജിനെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് എംഎ കോളെജ് വിജയിച്ചു. ആലുവ യുസി കോളെജിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച ടീം, അവസാന മത്സരത്തിൽ കോട്ടയം ബസേലിയസ് കോളെജുമായി സമനില പാലിച്ചു. നേരത്തെ നടന്ന സോൺ തല മത്സരങ്ങളിലും യുസി കോളെജിനെയും, നിർമ്മല കോളെജിനെയും എംഎ കോളെജ് പരാജയപ്പെടുത്തിയിരുന്നു.

​

വിജയികൾക്ക് എംജി സർവകലാശാല ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു. ഈ ചരിത്രനേട്ടത്തിന് പിന്നാലെ എംഎ കോളെജ് ടീമിലെ 13 താരങ്ങൾ എംജി സർവകലാശാലയുടെ ഫുട്ബോൾ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

​കിരീടം നേടിയ ടീമിനെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളെജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, കായിക വിഭാഗം മേധാവി ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.