

ഉപജില്ല കലോത്സവത്തിൽ ജേതാക്കളായി കോതമംഗലം സെന്‍റ് അഗസ്റ്റ്യൻസ് സ്കൂൾ
കോതമംഗലം:കവളങ്ങാട് സെന്‍റ്. ജോൺസ് ഹയർ സെക്കന്‍ററി സ്കൂളിൽ നടന്ന കോതമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ കോതമംഗലം സെന്‍റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയന്‍റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയന്‍റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയന്‍റുമായി മാലിപ്പാറ എഫ്.എം.യു.പി എസും വിജയികളായി.
ജനറൽ മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 239 പോയന്‍റ് നേടി കോതമംഗലം സെന്‍റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. 185 പോയന്‍റുമായി ചാത്തമറ്റം ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും 152 പോയന്‍റ് കരസ്ഥമാക്കി പൈങ്ങോട്ടൂർ സെന്‍റ് ജോസഫ് എച്ച്.എസ്.എസ് മുന്നാം സ്ഥാനത്തും എത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ 248, 194,158 പോയന്‍റുകൾ നേടി കോതമംഗലം സെന്‍റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി, പൈങ്ങോട്ടൂർ സെന്‍റ് ജോസഫ് എച്ച്.എസ്.എസ്. കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ് ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ 78 പോയന്‍റ് നേടി ഊന്നുകൽ എൽ.എഫ്.എച്ച്.എസ്, കോട്ടപ്പടി സെന്‍റ് ജോർജ് ഇ.എം.യു.പി.എസ് ഒന്നാം സ്ഥാനത്ത് എത്തി. 76 പോയന്‍റോടെ കോതമംഗലം സെന്‍റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 74 പോയന്‍റുകൾ കരസ്ഥമാക്കി.
ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസ്,കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ്, കുറ്റിലഞ്ഞി ജി.യു.പി.എസ്, പാനിപ്ര ജി.യു.പി.എസ് മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ മൈലൂർ എം.എൽ.പി.എസ് 65 പോയന്‍റോടെ ഒന്നാം സ്ഥാനത്ത് എത്തി.63 പോയന്‍റുമായി കോട്ടപ്പടി സെന്‍റ് ജോർജ് ഇ.എം.യു.പി.എസ്, രാമല്ലൂർ എസ് എച്ച്.എൽ.പി.എസ് രണ്ടാംസ്ഥാനവും, 61 പോയന്‍റ് കരസ്ഥമാക്കി ഊന്നുകൽ എൽ.എഫ്.എൽ.പി.എസ്, പാനിപ്ര ജി.യു.പി.എസ് മൂന്നാം സ്ഥാനത്ത് എത്തി.